1. ഹോട്ടലില്‍ വിനോദസഞ്ചാരി മുങ്ങിമരിച്ച സംഭവത്തില്‍ കെ.ടി.ഡി.സിയ്ക്ക് പിഴ. 62.50 ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി. മരിച്ച ആളുടെ കുടുംബത്തിന് തുക നല്‍കും. സംഭവത്തില്‍ കെ.ടി.സിയ്ക്ക് വീഴ്ച പറ്റി എന്ന് സുപ്രീംകോടതി. 2006-ല്‍ കോവളത്തെ ഹോട്ടലില്‍ ആണ് ഉത്തരേന്ത്യന്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്
2. കേരളത്തില്‍ ചൂട് കൂടുന്നു. കനത്ത ചൂടില്‍ കൃത്യനിര്‍വഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. വാഹന പരിശോധനയ്ക്കിടെ ഭരതന്‍ എന്ന ഉദ്യോഗസ്ഥനാണ് സൂര്യാഘാതം ഏറ്റത്. തളര്‍ന്നു വീണ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കനത്ത ചൂടില്‍ ഇന്നു മാത്രം സൂര്യതാപമേറ്റത് എട്ടുപേര്‍ക്ക്. കോഴിക്കോട്ട് രണ്ടു പേര്‍ക്കും മലപ്പുറത്ത് ജോലിക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു
3. മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലും താപനില 35 മുതല്‍ 40 ഡിഗ്രി സെല്‍ സെല്‍ഷ്യസ് വരെയാകാം. സൂര്യാതപ മുന്നറിയിപ്പും തുടരുകയാണ്. പകല്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. മേഘാവരണം ഇല്ലാത്തതിനാല്‍ വെയിലിന്റെ തീവ്രത കൂടുതലാണ്.
4. സൂര്യാതപം പ്രതിരോധിക്കുക ,കുടിവെള്ള വിതരണം ഉറപ്പാക്കുക ,വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയുക എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മൂന്ന് ടാസ്‌ക്ക് ഫോഴ്സുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട് .റവന്യൂ സെക്രട്ടറിക്കാണ് വരള്‍ച്ച ദുരിതാശ്വാസത്തിന്റെ ഏകോപന ചുമതല.
5. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കം ശ്രദ്ധയോടെ വേണമെന്ന് ചൈനയുടെ മുന്നറിയിപ്പ്. യു.എന്‍ ഭീകര വിരുദ്ധ സമിതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത് എന്ന് ആരോപണം. വിഷയത്തെ വഷളാക്കാന്‍ മാത്രമാണ് അമേരിക്കയുടെ നീക്കം സഹായിക്കുകയുള്ളൂ എന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാംഗ്
6. ഇതോടെ അമേരിക്ക യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ടുവരുന്ന പുതിയ പ്രമേയത്തേയും ചൈന വീറ്റോ ചെയ്യും എന്ന് ഏതാണ്ട് ഉറപ്പായി. 15 അംഗ രക്ഷാസമിതിയിലെ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ആണ് പ്രമേയം കൊണ്ടു വരാന്‍ അമേരിക്ക നീക്കം നടത്തുന്നത്. മസൂദ് അസ്ഹറിന് ഭീകര സംഘടന ആയ അല്‍ഖ്വയ്ദയുമായുള്ള ബന്ധം വ്യക്തമാക്കുന്നത് ആണ് പ്രമേയം
7. ചൈന വീറ്റോ അധികാരം പ്രയോഗിക്കുമോ എന്ന് ലോകം ഉറ്റ് നോക്കുമ്പോള്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മുസ്ലീം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന നടത്തുന്നത് . സ്വന്തം രാജ്യത്ത് 10 ലക്ഷത്തോളം മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നു എന്നാല്‍ മുസ്ലീം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ചൈന സ്വീകരിക്കുന്നത് എന്നും മൈക്ക് പോംപിയോ.
8. ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതി ഉണ്ട് എന്നത് നിയമപരമായ വസ്തുത എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സുപ്രീംകോടതി റദ്ദു ചെയ്തത് കേരള നിയമത്തിന്റെ ഭാഗമായിട്ടുള്ള കാര്യം. അതില്‍ കേന്ദ്രത്തിന് പെട്ടന്ന് ഇടപെടാന്‍ സാധിക്കില്ല. എന്തെങ്കിലും പഴുത് നിയമത്തില്‍ ഉണ്ടെങ്കില്‍ കേരള ബി.ജെ.പി കേന്ദ്രത്തോട് ആവശ്യപ്പെടും എന്നും ശ്രീധരന്‍ പിള്ള
9. പ്രതികരണം, ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് പന്തളം രാജകുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ. ബി.ജെ.പിയുടെ നിലപാട് സുതാര്യം ആണ്. വിശ്വാസികള്‍ക്ക് വേണ്ടത് ചെയ്യും. അതേസമയം, എല്ലാത്തരത്തിലുള്ള വിശ്വാസികളും സുഹൃദത്തോടെ കഴിയണം എന്നാണ് തങ്ങളുടെ നിലപാട് എന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
10. പ്രധാനമന്ത്രിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ ചട്ടലംഘനം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സര്‍ക്കാരിന്റെ നേട്ടമായി പ്രസംഗത്തെ ഉപയോഗിച്ചില്ല എന്നാണ് വിലയിരുത്തല്‍. ദൂരദര്‍ശന്‍ സേവനം വിനിയോഗിച്ചോ എന്ന് പരിശോധിക്കുന്നു എന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍. അതിനിടെ, ഉപഗ്രഹവേധ പരീക്ഷണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. പരീക്ഷണം, ബഹിരാകാശത്ത് മലിനീകരണത്തിന് കാരണമാവും
11. ബഹിരാകാശം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഇടമാണ്. പരീക്ഷണത്തില്‍ ഉണ്ടായ 250 ചെറു ഭാഗങ്ങളെ നിരീക്ഷിച്ചു വരുന്നതായും അമേരിക്ക. അതേസമയം, പരീക്ഷണത്തിലെ അവശിഷ്ടങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഇന്ത്യ. പരീക്ഷണം നടത്തിയത്, അന്തരീക്ഷത്തിലെ താഴ്ന്ന ഓര്‍ബിറ്റില്‍. ആഴ്ചകള്‍ക്കകം ഇവ ഭൂമിയില്‍ പതിക്കും എന്നും വിദേശകാര്യ മന്ത്രാലയം
12. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകുന്നു. ആകെ ഏഴ് ഘട്ടമായി നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്. ഏപ്രില്‍ നാല് വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഏപ്രില്‍ 23 ന് ആണ് കേരളത്തിലെ ജനവിധി
13. നാമനിര്‍ദ്ദേശ പത്രിക ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാം. സ്വത്ത് വിവരങ്ങള്‍, സ്ഥാനര്‍ഥിക്ക് എതിരെയുള്ള ക്രിമിനല്‍ കേസുകളുടെ വിവശദാംശങ്ങള്‍ എന്നിവ പത്രികക്കൊപ്പം നല്‍കണം. ഓരോ ജില്ലയിലും കളക്ടര്‍മാരാണ് വരണാധികാരികള്‍. പത്രിക സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ കളക്ടറേറ്റുകളില്‍ പൂര്‍ത്തിയായി. ഏപ്രില്‍ അഞ്ചാം തീയതിയാണ് സൂക്ഷമ പരിശോധന. എട്ടാം തീയതിവരെ പിന്‍വലിക്കാന്‍ സമയമുണ്ട്.