dhakka-fire-

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബഹുനിലക്കെട്ടിടത്തിൽ വൻതീപിടുത്തം. ധാക്കയിലെ ബനാനി തെരുവിലെ എഫ്.ആർ ടവറിനാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം തീപിടിച്ചത്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. തീപിടിച്ച കെട്ടിടത്തിൽനിന്ന് രക്ഷപ്പെടാനായി താഴേക്ക് ചാടിയ നിരവധി പേർക്ക് പരിക്കുണ്ട്. കഴിഞ്ഞ മാസം ധാക്കയിലുണ്ടായ സമാനമായ തീപിടുത്തത്തിൽ 70ഓളം പേർ കൊല്ലപ്പെടുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.