mg-university
MG university

കോളേജുകൾ ഇന്ന് അടയ്ക്കും

അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകൾ മദ്ധ്യവേനലവധിക്കായി ഇന്ന് അടയ്ക്കും.

വൈവാവോസി

ആറാം സെമസ്റ്റർ ബി.എ ഹിസ്റ്ററി സി.ബി.സി.എസ്.എസ്. മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും ഏപ്രിൽ ഒന്നു മുതൽ അഞ്ചുവരെ നടക്കും.

ആറാം സെമസ്റ്റർ ബി.എസ്‌സി. സൈബർ ഫോറൻസിക്

(സി.ബി.സി.എസ്.എസ്.റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട്, വൈവാവോസി പരീക്ഷകൾ ഏപ്രിൽ മൂന്നു മുതൽ അഞ്ചുവരെ അതത് കോളേജുകളിൽ നടക്കും.

ബി.എസ്‌സി നഴ്‌സിംഗ്

ഒന്നാം വർഷ ബി.എസ്‌സി. നഴ്‌സിംഗ് ബിരുദ (സപ്ലിമെന്ററി) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ തിരിച്ചറിയൽ രേഖകൾ സഹിതം ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷാഭവനിലെ ഇ.ജെ. III സെക്ഷനിൽ 226ാം നമ്പർ മുറിയിൽ എത്തണം.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ ചെണ്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ എട്ടു വരെ അപേക്ഷിക്കാം.

നാല്, ആറ് സെമസ്റ്റർ ബി.ആർക് (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 11 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 10 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 10 വരെ അപേക്ഷിക്കാം.