lucifer

ഏറെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ ആരാധകരെ സന്തോഷത്തിലാക്കിയ ചിത്രമാണ് ലൂസിഫർ. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് നല്ല റിപ്പോർട്ടുകളാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാൽ മാസ് പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ലൂസിഫറിനെയും ഇതിന്റെ അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒടിയൻ സിനിമയുടെ സംവിധായകനായ വി.എ ശ്രീകുമാർ മേനോൻ.

രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ ലൂസിഫർ എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ്‌ ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയ്യനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ലൂ​സി​ഫ​റി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​മു​ര​ളി​ഗോ​പി​യാ​ണ്.​ ​കാ​മ​റ​:​ ​സു​ജി​ത് ​വാ​സു​ദേ​വ്. വി​വേ​ക് ​ഒ​ബ്രോ​യ് ,​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​ഇ​ന്ദ്ര​ജി​ത്ത്,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​ബൈ​ജു​ ​സ​ന്തോ​ഷ്,​ ​ജോ​ൺ​ ​വി​ജ​യ്,​ ​സു​രേ​ഷ്ച​ന്ദ്ര​മേ​നോ​ൻ,​ ​മ​ഞ്ജു​വാ​ര്യ​ർ,​ ​സാ​നി​യ​ ​ഇ​യ്യ​പ്പ​ൻ,​ ​ഷോ​ൺ​ ​റോ​മി​ ​തു​ട​ങ്ങി​യ​വ​രും​ ​ലൂ​സി​ഫ​റി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ Lucifer എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ്‌ ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയ്യനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. പ്രിത്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ്‌ മൊത്തമായും താങ്കളുടെ ഫാൻസ്‌ ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപിറവിക്ക്.

മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാം ദാസിലൂടെ. വിവേക് ഒബ്‌റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം .ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ . മുരളിയുടെ അതിഗംഭീരമായ രചന .നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക് .ലുസിഫർ രാജാവ് ബോക്സ് ഓഫിസിൽ നീണാൾ വാഴട്ടെ