കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പി.സി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്വന്തം വീട്ടുകാരെക്കുറിച്ചും മോശം പരാമർശം നടത്തുമോയെന്നും ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി. പാഞ്ചാലിയുടെയും ദ്രൗപതിയുടെയും കാലം കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു.
പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.സി ജോർജ് കോടതിയെ സമീപിച്ചത്. അതേസമയം ഇരട്ടകക്ഷിയാക്കി പേര് പരാമർശിച്ചു ഹരജി നൽകിയ പി.സി ജോർജിൻെറ നടപടി നിയമവിരുദ്ധവും സുപ്രീംകോടതി വിധിയുടെ ലംഘനവും ആണെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടികാട്ടി. തുടർന്ന് പി.സി.ജോർജ് ഹർജി പിൻവലിച്ചു.