kaumudy-news-headlines

1. പി.സി ജോര്‍ജിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് ആണ് വിമര്‍ശനം. സ്വന്തം കുടുംബത്തിലുള്ളവരെ കുറിച്ച് ഇങ്ങനെ പരാമര്‍ശം നടത്തുവോ എന്ന് കോടതിയുടെ ചോദ്യം. ആരെക്കുറിച്ചും എന്ത് പറയാമെന്ന് ധാരണ വേണ്ടെന്നും പുരുഷ മേധാവിത്വത്തിന്റെ കാലം കഴിഞ്ഞെന്നും കോടതി. കേസ് റദ്ദാക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി പി.സി ജോര്‍ജ് പിന്‍വലിച്ചു

2. കൊടും ചൂടില്‍ കേരളം പൊള്ളുന്നു. കനത്ത ചൂടില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം സൂര്യാതാപം ഏറ്റത് 35 പേര്‍ക്ക്. മാര്‍ച്ച് 31 വരെ ജാഗ്രത തുടരാന്‍ നിര്‍ദ്ദേശം. തോപ്പുംപടിയില്‍ കൃത്യ നിര്‍വഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. വാഹന പരിശോധനയ്ക്കിടെ തളര്‍ന്നു വീണ ഭരതന്‍ എന്ന ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴയില്‍ പത്ത് പേര്‍ക്കും പാലക്കാട് 9 പേര്‍ക്കും സൂര്യാതാപമേറ്റു.

3. തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഏഴ് പേര്‍ക്കും എറണാകുളത്ത് മൂന്ന് പേര്‍ക്കും പൊള്ളലേറ്റു. ഞായറാഴ്ച വരെ ചൂട് കനക്കും. ഇടുക്കിയും വയനാടും ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലും താപനില 35 മുതല്‍ 40 ഡിഗ്രി സെല്‍ സെല്‍ഷ്യസ് വരെയാകാം. സൂര്യാതപ മുന്നറിയിപ്പും തുടരുകയാണ്. പകല്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. മേഘാവരണം ഇല്ലാത്തതിനാല്‍ വെയിലിന്റെ തീവ്രത കൂടുതലാണ്.

4. സൂര്യാതപം പ്രതിരോധിക്കുക, കുടിവെള്ള വിതരണം ഉറപ്പാക്കുക, വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയുക എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മൂന്ന് ടാസ്‌ക്ക് ഫോഴ്സുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. റവന്യൂ സെക്രട്ടറിക്കാണ് വരള്‍ച്ച ദുരിതാശ്വാസത്തിന്റെ ഏകോപന ചുമതല.

5. സി.പി.എം പ്രകടന പത്രിക പുറത്തിറക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. രണ്ട് രൂപ നിരക്കില്‍ എല്ലാ കുടുംബങ്ങള്‍ക്കും 35 കിലോ ഭക്ഷ്യ സാധനങ്ങള്‍ നല്‍കും. മിനിമം കൂലി പ്രതിമാസം 18000 രൂപയാക്കും. കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന്റെ 50 ശതമാനത്തില്‍ കുറയാത്ത വില. തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം സാമ്പത്തിക സഹായം

6. പ്രതിവര്‍ഷം 6000 രൂപ വാര്‍ധക്യകാല പെന്‍ഷന്‍. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സ്വകാര്യ ഓഫീസുകളില്‍ സംവരണം ഏര്‍പ്പെടുത്തും എന്നും സി.പി.എമ്മിന്റെ പ്രകടന പത്രിക. ബി.ജെ.പിയെ പരാജയപ്പെടുത്തുക മുഖ്യലക്ഷ്യം എന്ന് സീതാറാം യെച്ചൂരി. സി.പി.എമ്മിന്റേയും ഇടതു പാര്‍ട്ടികളുടേയും പ്രാതിനിധ്യം ഉയര്‍ത്തും എന്നും വാര്‍ത്താ സമ്മേളനത്തില്‍ യെച്ചൂരി

7. ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതി ഉണ്ട് എന്നത് നിയമപരമായ വസ്തുത എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സുപ്രീംകോടതി റദ്ദു ചെയ്തത് കേരള നിയമത്തിന്റെ ഭാഗമായിട്ടുള്ള കാര്യം. അതില്‍ കേന്ദ്രത്തിന് പെട്ടെന്ന് ഇടപെടാന്‍ സാധിക്കില്ല. എന്തെങ്കിലും പഴുത് നിയമത്തില്‍ ഉണ്ടെങ്കില്‍ കേരള ബി.ജെ.പി ഘടകം കേന്ദ്രത്തോട് ആവശ്യപ്പെടും എന്നും ശ്രീധരന്‍ പിള്ള

8. പ്രതികരണം, ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് പന്തളം രാജകുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ. ബി.ജെ.പിയുടെ നിലപാട് സുതാര്യം ആണ്. വിശ്വാസികള്‍ക്ക് വേണ്ടത് ചെയ്യും. അതേസമയം, എല്ലാത്തരത്തിലുള്ള വിശ്വാസികളും സുഹൃദത്തോടെ കഴിയണം എന്നാണ് തങ്ങളുടെ നിലപാട് എന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

9. പ്രധാനമന്ത്രിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ ചട്ടലംഘനം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സര്‍ക്കാരിന്റെ നേട്ടമായി പ്രസംഗത്തെ ഉപയോഗിച്ചില്ല എന്നാണ് വിലയിരുത്തല്‍. ദൂരദര്‍ശന്‍ സേവനം വിനിയോഗിച്ചോ എന്ന് പരിശോധിക്കുന്നു എന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍. അതിനിടെ, ഉപഗ്രഹവേധ പരീക്ഷണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. പരീക്ഷണം, ബഹിരാകാശത്ത് മലിനീകരണത്തിന് കാരണമാവും

10. ബഹിരാകാശം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഇടമാണ്. പരീക്ഷണത്തില്‍ ഉണ്ടായ 250 ചെറു ഭാഗങ്ങളെ നിരീക്ഷിച്ചു വരുന്നതായും അമേരിക്ക. അതേസമയം, പരീക്ഷണത്തിലെ അവശിഷ്ടങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഇന്ത്യ. പരീക്ഷണം നടത്തിയത്, അന്തരീക്ഷത്തിലെ താഴ്ന്ന ഓര്‍ബിറ്റില്‍. ആഴ്ചകള്‍ക്കകം ഇവ ഭൂമിയില്‍ പതിക്കും എന്നും വിദേശകാര്യ മന്ത്രാലയം

11. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കം ശ്രദ്ധയോടെ വേണമെന്ന് ചൈനയുടെ മുന്നറിയിപ്പ്. യു.എന്‍ ഭീകര വിരുദ്ധ സമിതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത് എന്ന് ആരോപണം. വിഷയത്തെ വഷളാക്കാന്‍ മാത്രമാണ് അമേരിക്കയുടെ നീക്കം സഹായിക്കുകയുള്ളൂ എന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാംഗ്

12. ഇതോടെ അമേരിക്ക യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ടുവരുന്ന പുതിയ പ്രമേയത്തേയും ചൈന വീറ്റോ ചെയ്യും എന്ന് ഏതാണ്ട് ഉറപ്പായി. 15 അംഗ രക്ഷാസമിതിയിലെ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ആണ് പ്രമേയം കൊണ്ടു വരാന്‍ അമേരിക്ക നീക്കം നടത്തുന്നത്. മസൂദ് അസ്ഹറിന് ഭീകര സംഘടന ആയ അല്‍ഖ്വയ്ദയുമായുള്ള ബന്ധം വ്യക്തമാക്കുന്നത് ആണ് പ്രമേയം

13. ചൈന വീറ്റോ അധികാരം പ്രയോഗിക്കുമോ എന്ന് ലോകം ഉറ്റ് നോക്കുമ്പോള്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മുസ്ലീം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന നടത്തുന്നത് . സ്വന്തം രാജ്യത്ത് 10 ലക്ഷത്തോളം മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നു എന്നാല്‍ മുസ്ലീം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ചൈന സ്വീകരിക്കുന്നത് എന്നും മൈക്ക് പോംപിയോ.