crime-

ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസുകാരനെ ക്രൂരമർദ്ദനത്തെതുടർന്ന് തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാനച്ഛനാണ് മർദ്ദിച്ചതെന്നാണ് സൂചന. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി അബോധാവസ്ഥയിലാണ്. കുട്ടിയെ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.

കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും പൊലീസ് നിരീക്ഷണത്തിലാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. രണ്ടാമത്തെ കുട്ടിയുടെ മൊഴിയെടുക്കുകയാണ്. ഇതിന് ശേഷം മാത്രമേ മർദ്ദിച്ചതാരെന്ന് വ്യക്തമാകൂ.