ഹിസാർ (ഹരിയാന): പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ സഹപാഠികളായ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഒരേ സ്കൂളിൽ പഠിക്കുന്നവരും ബന്ധുക്കളുമായ പത്താം ക്ലാസ് വിദ്യാർത്ഥിനികളെയാണ് പീഡിപ്പിച്ചത്. ഹരിയാനയിലെ ഹിസാർ എന്ന സ്ഥലത്താണ് സംഭവം.
ഒരു പെൺകുട്ടി സുഹൃത്തായ പ്രവീണിനെ തന്റെ അമ്മവീട്ടിലേക്ക് ക്ഷണിച്ചു. പ്രവീണിന്റെ ബൈക്കിൽ പോകാനായിരുന്നു പരിപാടി.. ബന്ധുവായ പെൺകുട്ടിയെയും ഒപ്പം കൂട്ടി. എന്നാൽ പ്രവീൺ ഇരുവരെയും ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. ഇരുവരെയും പീഡനത്തിന് ഇരയാക്കിയ ശേഷം വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. പ്രവീണിന്റെ രണ്ട് സുഹൃത്തുക്കളും ഹോട്ടലിൽ ഉണ്ടായിരുന്നു ഇവരും പെണ്‍ൺകുട്ടികളെ പീഡിപ്പിച്ചു. ബലാത്സംഗം ചെയ്തു. സംഭവ ശേഷം വിഡിയോ പെൺകുട്ടികളെ കാണിക്കുകയും പീഡന വിവരം പുറത്ത് പറഞ്ഞാൽ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം പെൺകുട്ടികളെ സ്‌കൂളിന്റെ സമീപത്ത് കൊണ്ടുപോയി വിട്ടു.
ഇതിനിടെ പ്രതികളിൽ ഒരാൾ പെൺകുട്ടികളുടെ ചിത്രങ്ങൾപുറത്തുവിട്ടു. പിന്നീട് പ്രവീൺ വീണ്ടും പെൺകുട്ടിയെ കാണാനെത്തിയെങ്കിലും ഇയാളെ കാണാൻ പെൺകുട്ടി കൂട്ടാക്കിയില്ല. ഇതിൽ പ്രകോപിതരായി ഇവർ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെ പെൺകുട്ടികളിൽ ഒരാൾ പൊലീസിന് പരാതി നൽകുകയായിരുന്നു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.