കൊച്ചി: ജിയോജിത്തിന്റെ പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങളുടെ ഭാഗമായുള്ള പുതിയ മൾട്ടിക്യാപ് പോർട്ട്‌ഫോളിയോയായ 'ദക്ഷിൺ" വിപണിയിൽ അവതരിപ്പിച്ചു. ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള, മികച്ച വളർച്ചയുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. ആഗോള ഏജൻസിയായ എം.എസ്.സി.ഐ, ജിയോജിത്തിനായി തയ്യാറാക്കിയ സൗത്ത് ഇന്ത്യ ഹൈക്വാളിറ്റി 25 ആധാരമാക്കിയായിരിക്കും നിക്ഷേപം. 25 ലക്ഷം രൂപയാണ് ദക്ഷിൺ പോർട്ട്‌ഫോളിയോയിലെ കുറഞ്ഞ നിക്ഷേപ പരിധി. 25 കമ്പനികളുടെയും ഓഹരികൾ തുല്യ അനുപാതത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പോർട്ട്‌ഫോളിയോയെന്ന് ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സതീഷ് മേനോൻ പറഞ്ഞു.