raid-at-karnataka-

ബംഗളൂരു: കർണാടക ജലസേചന വകുപ്പ് മന്ത്രി സി.എസ്. പുട്ടരാജുവിന്റെ മാണ്ഡ്യയിലെ വസതിയിലടക്കം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ബെംഗളൂരു, മാണ്ഡ്യ, മൈസൂരു, ഹാസൻ എന്നിവിടങ്ങളിൽ പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, കരാറുകാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ വസതികളിലും ഓഫീസുകളിലും ഒരേസമയത്തായിരുന്നു റെയ്ഡ്.

അതേസമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ് പ്രധാനമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് മോദി സർജിക്കൽ സ്‌ട്രൈക്ക് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.