ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ പ്രവർത്തനങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോളുകളായി ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ മിസോറാം ഗവർണ്ണറായി കുമ്മനം പോയതോടെ ട്രോളുകൾക്ക് കുറവ് വന്നിരുന്നു. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും ഇപ്പോൾ തിരുവനന്തപുരും മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ശേഷമാണ് ട്രോളൻമാരുടെ ഇഷ്ടതാരമായത്.
നീണ്ട കാലത്തിന് ശേഷം കുമ്മനം വീണ്ടും ട്രോളൻമാർക്ക് പ്രിയപ്പെട്ടവനായി തീർന്നിരിക്കുകയാണ്. ലോക കാലാവസ്ഥാ ദിനത്തിൽ കുളം വൃത്തിയാക്കാനിറങ്ങിയ കുമ്മനം രാജശേഖരൻ ചിത്രം ഉപയോഗിച്ചാണ് പുതിയ ട്രോളുകൾ വരുന്നത്. കാവി മുണ്ട് കയറ്റിക്കെട്ടിക്കൊണ്ട് വെള്ള ബനിയനിൽ കുളം വൃത്തിയാക്കുന്ന ചിത്രമാണ് വെെറലായിക്കൊണ്ടിരിക്കുന്നത്. കുമ്മനം തൂമ്പയെടുത്തിരിക്കുന്ന ചിത്രങ്ങൾ വിവിധ സാഹചര്യങ്ങളിൽ കോർത്തിണക്കിയാണ് ട്രോളുകൾ സൃഷ്ടിച്ചത്.
സിനിമ, രാഷ്ട്രീയം, കായികം ആഘോഷങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലെ സാഹചര്യങ്ങളിലും കുമ്മനം രാജശേഖരന്റെ ആ ചിത്രം കോർത്തിണക്കിയാണ് ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.