മോഹൻലാലിനെ നായകനാക്കി യുവനടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിനെതിരെ കേരള ക്രിസ്ത്യൻ ഡമോക്രാറ്റിക്ക് മൂവ്മെന്റ് രംഗത്ത്. ഇന്ന് തിയേറ്ററിലെത്തിയ ചിത്രത്തിൽ സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാവ്യവസായം ചെയ്യുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കേരള ക്രിസ്ത്യൻ ഡമോക്രാറ്റിക്ക് മൂവ്മെന്റ് സിനിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സഭയെയും ക്രിസ്തീയമൂല്യങ്ങളെയും ,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുന്ന മലയാള സിനിമാവ്യവസായം. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാൻ നമുക്ക് നൽകട്ടെ !
മൃഗത്തിന്‍െറ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവർക്കു കൊടുക്കൽ വാങ്ങൽ അസാധ്യമാക്കാൻ വേണ്ടിയായിരുന്നു അത്.
ഇവിടെയാണ് ജ്‌ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്.
വെളിപാട് 13 : 17-18
(ജീവിതമൂല്യങ്ങൾ അവതരിപ്പിക്കുന്നതും ,നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്.ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത് ,അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും.)