mm-mani

തൊടുപുഴ: മന്ത്രി എം.എം മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത പനിയെ തുടർന്നാണ് മണിയെ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് സി.പി.എം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.