വേനൽക്കാലം പകർച്ച വ്യാധികളുടെയും കാലമാണ്. ചൂടിന്റെ ഭീഷണി കണ്ണുകളെയും പലതരത്തിൽ ബാധിക്കാറുണ്ട്. ചൂടുകൊണ്ടുണ്ടാകുന്ന നേത്രരോഗങ്ങളാണ് സാധാരണ കാണുന്നത്. കണ്ണിന് അലർജി, ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന ചെങ്കണ്ണ്, കൺകുരു, കണ്ണിനുണ്ടാകുന്ന വരൾച്ച എന്നിവയാണ് വേനൽക്കാലത്തെ നേത്രരോഗങ്ങൾ. വൈറസ് ബാധയാലുള്ള ചെങ്കണ്ണ് പിടിപെട്ടാൽ അത് രണ്ടാഴ്ച വരെ നീണ്ടുനിൽക്കും.
കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കാനും സാദ്ധ്യതയുണ്ട്. ശുദ്ധജലത്തിൽ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണെങ്കിലും കൂടുതൽ തവണ കണ്ണ് കഴുകിയാൽ അത് വിപരീതഫലം ഉണ്ടാക്കും. കണ്ണിന് അസ്വസ്ഥതകൾ ഉണ്ടായാൽ വൈദ്യപരിശോധന നടത്തുന്നതാണ് അഭികാമ്യം. ശുദ്ധജലത്തിൽ മാത്രമേ കണ്ണുകൾ കഴുകാവൂ. പുറത്തിറങ്ങുന്നത് കണ്ണട ധരിച്ചാവണം. മലിനജലത്തിൽ കുളിക്കുകയോ നീന്താനിറങ്ങുകയോ ചെയ്യരുത്.