modi

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പണം ആവശ്യപ്പെട്ട ജയ്‌പൂർ സ്വദേശിയെ പൊലീസ് അറസ്റ്റ്‌‌ ചെയ്തു. മോദിയെ വധിക്കാൻ തന്റെ കയ്യിൽ പദ്ധതിയുണ്ടെന്നും പണം നൽകാൻ ആരെങ്കിലും തയ്യാറാണോ എന്നും ചോദിച്ചായിരുന്നു പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. ജയ്‌പൂർ സ്വദേശിയായ നവീൻ യാദവിനെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ പത്ത് വർഷമായി ജയ്‌പൂരിൽ താമസിക്കുന്ന നവീൻ ഒരു പുസ്തക വിൽപനശാലിയിലാണ് ജോലി ചെയ്യുന്നത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടയായിരുന്നു നവീൻ പ്രധാനമന്ത്രിക്കെതിരെ വധിക്കാൻ പദ്ധതിയുണ്ടെന്ന് പോസ്റ്റ്‌ ചെയ്തത്. സംഭവത്തെ തുടർന്ന് യഥാർത്ഥ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. വർഷങ്ങളായി താൻ രാഷ്ട്രീയക്കാർക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിക്കാറുണ്ടെന്നും പ്രധാനമന്ത്രിക്കെതിരെ ഇങ്ങനെ പറയേണ്ടി വന്നതിൽ ഖേദമുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് വ്യക്തമാക്കി. സി.ആർ.പി.എഫിൽ നിന്ന് വിരമിച്ച ജവാന്റെ മകനാണ് ബിരുദധാരിയായ നവീൻ.