ശ്രീനഗർ: കാശ്മീരിലെ ബുഗ്ദാം പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയയിരുന്നു സംഭവം. ഏറ്രുമുട്ടലിൽ നാല് ജവാൻമാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ബുദ്ഗാമിലെ സുറ്റ്‌സു ഗ്രാമത്തിലായിരുന്നു ഏറ്രുമുട്ടലുണ്ടായത്.
സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചവർ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിൽ പെട്ടവരാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഷോപിയാനിലും മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്‌കർ ഇ തയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനയിൽ പെട്ടവരായിരുന്നു കൊല്ലപ്പെട്ട ഭീകരർ.
കൂടാടെ അനന്ദ്നാഗിൽ നിന്ന് ഒരു ഹിസ്ബുൾ മുജാഹിദിൻ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് മറ്റ് രണ്ട് ഭീകരർ കൂടി ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.