കണ്ണൂർ: കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിൽ ആശ്രമം കവലയ്ക്ക് സമീപത്ത് വാഹനാപകടത്തിൽ രണ്ട് മരണം. കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. മാനന്തവാടി വളളിയൂർ കാവിൽ ഉൽസവം കഴിഞ്ഞു മടങ്ങിവന്നവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
കോൾ ടാക്സി ഡ്രൈവറായ ബാവലി പെരുവക സ്വദേശി രമേശ് ബാബു (38) യാത്രക്കാരിയായിരുന്ന ശാന്ത എന്നിവരുമാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വാഹനത്തിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ നാലുപേർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.