oommen-chandy

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്ന് പറയാൻ പിണറായിക്ക് ചങ്കൂറ്റമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

2014ലെ തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ പറയാൻ താൻ ധൈര്യം കാണിച്ചിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചിരുന്നു.