kaumudy-news-headlines

1. തൊടുപുഴയില്‍ രണ്ടാനച്ഛന്റെ പീഡനത്തിന് ഇരയായ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തലയോട്ടി പൊട്ടിയ കുട്ടി കോലഞ്ചേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍. കുട്ടിയുടെ ദേഹം ആസകലം കാലങ്ങളായി മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ ആണെന്ന് ഡോക്ടര്‍മാര്‍. പൊലീസ് കസ്റ്റഡിയിലുള്ള രണ്ടാനച്ഛന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു

2. ക്രൂര മര്‍ദ്ദനത്തിന് വിധേയനായ മൂത്ത കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് ഇന്നലെ പുലര്‍ച്ചെ. വീണ് പരിക്കേറ്റു എന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് കോലഞ്ചേരിയിലേക്ക് മാറ്റുക ആയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ച് കുട്ടിയും അമ്മയും രണ്ടാനച്ഛനും സംസാരിച്ചത് പരസ്പര വിരുദ്ധമായി. കോലഞ്ചേരിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സില്‍ കയറാന്‍ രണ്ടാനച്ഛന്‍ വിസമ്മതം പ്രകടിപ്പിച്ചതും സംശയത്തിന് ഇടയാക്കി

3. സഹോദരനെ വടികൊണ്ട് തലയ്ക്ക് അടിച്ചത് രണ്ടാനച്ഛന്‍ എന്നും കാലില്‍ പിടിച്ച് നിലത്ത് അടിച്ചു എന്നും ഇളയകുട്ടി മൊഴി നല്‍കി. തലപൊട്ടി ചോരവന്നപ്പോള്‍ അത് തുടച്ചു കൊടുത്തത് താന്‍ എന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് ഇളയകുട്ടി മൊഴി നല്‍കി. അമ്മയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ കുട്ടിയ്‌ക്കൊപ്പം ഇരിക്കുന്ന ഇവരും നിരീക്ഷണത്തില്‍ എന്ന് അധികൃതര്‍. ഇളയകുട്ടിയെ താത്കാലിക സംരക്ഷണത്തിന് അടുത്ത ബന്ധുവിന് കൈമാറി

4. തിരഞ്ഞെടുപ്പ് ചൂടില്‍ രാജ്യം. വടകരയും വയനാടും ഒഴിച്ചിട്ട് ാേകണ്‍ഗ്രസിന്റെ 16-ാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. ഊര്‍മിള മന്‍ഡോക്കര്‍ മുംബയ് നോര്‍ത്ത് മണ്ഡലത്തിലും മീര കുമാര്‍ ബീഹാറിലെ നസാറാമിലും ജനവിധി തേടും. ഇതുവരെ 306 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അതേസമയം, വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായില്ല. പ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയറിയിച്ച് കേരള നേതാക്കള്‍

5. ഒരാഴ്ചയായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് വിരാമം ആകുമെന്ന് കരുതിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലും രാഹുല്‍ ഗാന്ധിയുടെ മറുപടിയുണ്ടായില്ല. ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാത്രം ചര്‍ച്ച ഒതുങ്ങി. കേരളത്തില്‍ നിന്നടക്കം എത്തിയ നേതാക്കളെ നിരാശപ്പെടുത്തുന്നത് ആയിരുന്നു രാഹുലിനെ നീക്കം. തുടര്‍ന്നാണ് വയനാട് വടകര മണ്ഡലങ്ങളിലെ പ്രഖ്യാപനം വൈകുന്നതിലെ ആശങ്ക കേരള നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്

6. യു.പി.എ ഘടകകക്ഷി നേതാക്കളായ ശരദ് പവാര്‍, ശരദ് യാദവ് തുടങ്ങിയവര്‍ ഇടത് പക്ഷത്തിന് എതിരെ രാഹുല്‍ വയനാട് മത്സരിക്കരുത് എന്ന ആവശ്യം ഉന്നയിച്ചിരുന്നു. കര്‍ണ്ണാടകയില്‍ നിന്നും മുഖ്യശത്രുവായ ബി.ജെ.പിക്ക് എതിരെ മത്സരിക്കണം എന്നാണ് ഘടകകക്ഷികളുടെ നിര്‍ദ്ദേശം. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സമ്മര്‍ദ്ദ തന്ത്രവുമായി എം.കെ സ്റ്റാലിനും. രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുത് എന്ന് ആവശ്യം. സ്റ്റാലിന്‍ സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചു

7. വയനാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം തുടരവെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന് എതിരെ ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ അന്തര്‍ നാടകങ്ങള്‍ നടത്തി എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസത്തില്‍ വെളിപ്പെടുത്തും. രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അന്തമായ കോണ്‍ഗ്രസ് വിരോധം

8. വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് വിജയ സാധ്യതയെ ബാധിക്കില്ല എന്നും കെ.പി.സി.സി പ്രസിഡന്റ് . രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി നത്തിയ പ്രസ്താവനയെ കുറിച്ച് അറിയില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

9. കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ ലീഗിനും കടുത്ത അതൃപ്തി. നഷ്ടപ്പെടുന്ന ദിവസങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിയില്ല എന്ന് കോണ്‍ഗ്രസിന് ലീഗിന്റെ ഒമ്മപ്പെടുത്തല്‍.

10. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബൈഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസില്‍ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തില്‍ അല്ല തന്നെ പ്രതിയാക്കിയത് എന്ന് ആരോപണം

11. പൊലീസ് അന്വേഷണം നിഷ്പക്ഷം ആയിരുന്നില്ല. സത്യാവസ്ഥ പുറത്തു വരാന്‍ സംസ്ഥാന പൊലീസിന് പുറത്തുള്ള സി.ബി.ഐ പോലുള്ള ഏജന്‍സികള്‍ കേസ് അന്വേഷിക്കണം എന്ന് ആവശ്യം. ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ സി.ബി.ഐ പ്രത്യേക കോടതിയില്‍ തുടങ്ങിയ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ഹര്‍ജിയില്‍ ദിലീപ്

12. സംസ്ഥാനത്ത് ഇന്നും താപനില ഉയരും. കഠിനമായ ചൂട് ഈ മാസം 30 വരെ തുടരും എന്ന് കാലാവസ്ഥാ കേന്ദ്രം. ഇതുവരെ 304 പേര്‍ക്ക് സൂര്യാതാപവും 4 പേര്‍ക്ക് സൂര്യാഘാതവും ഏറ്റു. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം ഇടുക്കി , വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത

13. ഈ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക പ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യത എന്ന് ദുരന്ത നിവാരണ അതോറിറ്റി. അതിതാപത്തില്‍ 4 പേര്‍ മരിച്ചെങ്കിലും ഒരു മരണമാണ് സൂര്യാതപം മൂലമെന്ന് സ്ഥിരീകരിച്ചത്.