ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് രാഷ്ട്രീയ പോർ മുറുകുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് അടിപതറുകയാണ്. ഉത്തർപ്രദേശിലെ ബി.ജെ.പി എം.പി കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. യു.പിയിലെ മുൻ മന്ത്രിയും നിലവിൽ ഇറ്റാവയിലെ ബി.ജെ.പി. എം.പി.യുമായ അശോക് കുമാർ ദൊഹ്‌റയാണ് കോൺഗ്രസിൽ ചേർന്നത്. പാർട്ടിയിൽ ചേർന്ന അശോക് കുമാറിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഷാൾ അണിയിച്ച് സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ബോളിവുഡ് താരം ഊർമിള മദോന്ദ്ക്കറും കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ എത്തിയ ഊർമിള മദോന്ദ്ക്കർ മുംബൈ നോർത്ത് ലോക്‌സഭ സീറ്റിൽ സ്ഥാനാർഥിയാകും. മുൻ മന്ത്രിയും ബി.ജെ.പി എംപിയുമായ അശോക് കുമാർ പാർട്ടി മാറിയത് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്. അശോക് കുമാർ പാർട്ടിയിൽ ചേർന്നതിനെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധിയുമായി നിൽക്കുന്ന ചിത്രം കോൺഗ്രസിന്റെ ട്വിറ്റർ പേജിൽ പങ്കുവച്ചിരുന്നു.
Congress President @RahulGandhi welcomes Shri. Ashok Kumar Dohrey into the Congress Party. pic.twitter.com/6tJmz2AOCf
— Congress (@INCIndia) March 29, 2019