snake-master

ആലപ്പുഴ ജില്ലയില്‍ നിന്നാണ് വാവയ്ക്ക് ഇന്നത്തെ ആദ്യ കാൾ എത്തിയത്. ഇവിടെ ഒരു വീട്ടിലെ കിണറ്റിൽ രണ്ട് ദിവസമായി ഒരു പാമ്പിനെ കാണുന്നു എന്ന് പറഞ്ഞായിരുന്നു വീട്ടുകാർ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ കിണറ്റിൽ കിടക്കുന്ന മൂർഖൻ പാമ്പിനെ കണ്ടു. കഴിഞ്ഞ പ്രളയ സമയത്ത് ഈ വീടിന്റെ മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങിയിരുന്നു.

ഈ വീടിനോട് ചേർന്ന് ഒരു ചാൽ ഉണ്ട് അതുവഴിയാകാം മൂർഖൻ ഈ വീട്ടില്‍ എത്തിയത്. കിണറ്റിനോട് ചേർന്ന് മോട്ടോർ വച്ചിരിക്കുന്ന ഭാഗത്ത് ഒരു ഹോൾ ഉണ്ട് അത് വഴിയാണ് മൂർഖന്‍ കിണറ്റിനകത്ത് എത്തിയത്. തുടർന്ന് കിണറ്റിലേക്ക് ഇറങ്ങിയ വാവ പാമ്പിനെ പിടികൂടി. ഒരു വയസ്സ് പ്രായമുള്ള പെൺ മൂർഖൻ പാമ്പ്. ചട്ടപൊഴിക്കാറായ പാമ്പാണ്. അതിനാൽ കടിക്കാനുള്ള സാധ്യതയും കൂടുതലാണ്.

വാവയുടെ ഇന്നത്തെ അടുത്ത കോളും ആലപ്പുഴ ജില്ലയിൽ നിന്ന് തന്നെ. മാന്നാർ സ്റ്റോ‌ർ ജംഗ്ഷന് സമീപം ഉള്ള വീടിനോട് ചേർന്ന് തടി അടുക്കിവച്ചിരിക്കുന്നതിന് അടിയിലായി ഉഗ്രൻ ഒരു മൂർഖൻ പാമ്പ്. 8 പേര്‍ താമസിക്കുന്ന ഒരു വീടാണ്. തടി അടുക്കിവച്ചിരിക്കുന്നതിനോട് ചേർന്നാണ് ജനൽ ഇത് വഴി പാമ്പിന് വീടിന് അകത്ത് കടക്കാൻ എളുപ്പമാണ്. വീടുകാരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് പാമ്പ് അകത്ത് കയാറാതിരുന്നത്. വീടിനോട് ചേർന്ന് സാധനങ്ങൾ അടുക്കി വച്ചിട്ടുണ്ടെങ്കിൽ നിങ്ങളും ഇത് കാണുക...