വേനൽക്കാലരോഗങ്ങളിൽ ഗുരുതരമാണ് മഞ്ഞപ്പിത്തം. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. മലിനജലം, ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പകരുന്നത്.
കൈകകൾ ആഹാരത്തിനു മുമ്പും ടോയ്ലറ്റിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക.
കുടിവെളള സ്രോതസുകൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തുക. 20 മിനിട്ട് തിളപ്പിച്ച വെളളം മാത്രം കുടിക്കുക.
വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ഐസ് സുരക്ഷിതമല്ല, അതിനാൽ വഴിവക്കിൽ ലഭിക്കുന്ന ശീതളപാനീയങ്ങൾ ഒഴിവാക്കുക. തണുത്തതും പഴകിയതുമായ ഭക്ഷണപദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്.
ഭക്ഷണം വൃത്തിയായി പാകം ചെയ്‌ത് അടച്ചുസൂക്ഷിക്കുക. പച്ചക്കറികൾ, പഴങ്ങൾ, എന്നിവ ശുദ്ധജലത്തിലും പാത്രങ്ങൾ തിളപ്പിച്ച വെള്ളത്തിലും കഴുകുക. ഐസ്‌ക്രീം, സിപ്പപ്പ്, സംഭാരം, സർബത്ത്, ജ്യൂസ് എന്നിവ ശുദ്ധജലത്തിൽ തയ്യാറാക്കിയതാണെന്ന് ഉറപ്പുവരുത്തുക. പരിസരശുചിത്വം ഉറപ്പാക്കുക . ഈച്ച ശല്യം ഒഴിവാക്കുക. രോഗബാധിതർ കഴിച്ച ഭക്ഷണം കഴിക്കരുത്.