kummanam-rajasekharan

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നാമനിർദ്ദേശ പത്രിക നൽകി. കൈവശമുള്ളത് 513 രൂപ മാത്രമാണെന്നാണ് നാമനിർദ്ദേശ പത്രികയിൽ കുമ്മനം വ്യക്തമാക്കുന്നത്. ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയാണ് പത്രികയിൽ ഒപ്പിട്ടത്

ബാങ്ക് നിക്ഷേപമായി 1,05 212 രൂപ ഉണ്ട്. 10 ലക്ഷം രൂപയുടെ പരമ്പരാഗത സ്വത്തും കൈവശമുണ്ട്. കഴിഞ്ഞ വർഷം ആദ്യമായി വരുമാന നികുതി നൽകി. കഴിഞ്ഞ ഒരു വർഷത്തെ വരുമാനം 31, 83871 ലക്ഷം രൂപയാണ്. സമരവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് സ്റ്റേഷനിൽ രണ്ട് കേസുകൾ ഉണ്ടെന്നും കുമ്മനം പത്രികയിൽ പറയുന്നു.