ആവശ്യത്തിലധികം പണം ലഭിച്ചിട്ടും അക്കൗണ്ട് ക്ളോസ് ചെയ്യാൻ സമ്മതിക്കാതെ പ്രീതി എന്ന യുവതി തന്നെ പറ്റിക്കുകയായിരുന്നെന്ന് സാമൂഹിക പ്രവർത്തകനായ സുശാന്ത് നിലമ്പൂർ. കുറച്ച് ദിവസം മുൻപ് പ്രീതിയുടെ രോഗത്തിന്റെ വിവരങ്ങൾ സുശാന്ത് പങ്കുവച്ചിരുന്നു. തുടർന്ന് സമൂഹമാദ്ധ്യമങ്ങൾ വഴി 42 ലക്ഷത്തോളം യുവതിയുടെ അക്കൗണ്ടിൽ എത്തുകയും ചെയ്‌തു. എന്നാൽ പിന്നീട് യുവതിയുടെ മനസു മാറുകയായിരുന്നെന്ന് ഇയാൾ പറയുന്നു.
സത്യമെന്തെന്ന് അറിയാതെ ലക്ഷങ്ങളടക്കം സഹായിച്ചവർ അമ്പരപ്പിലാണ്. മാദ്ധ്യമസ്ഥാപനങ്ങളിലേക്ക് അടക്കം വിളിച്ച് ആളുകൾ സത്യാവസ്ഥ അന്വേഷിക്കുകയാണ്.
പ്രീതി അക്കൗണ്ടിൽ നിന്ന് മുൻപ് നാലുലക്ഷം രൂപ മുൻപ് പിൻവലിച്ചിരുന്നു. ഈ വിവരം അപ്പോൾ സുശാന്ത് അറിഞ്ഞിരുന്നില്ല. എന്നാൽ ഇതേ പറ്റി ചോദിച്ചപ്പോൾ ആ പണം മറ്റ് രോഗികൾക്കും കൊടുക്കാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ നിന്നും പിൻമാറുകയും ചെയ്തു.
അക്കൗണ്ടിലൂടെ മാത്രമല്ല അല്ലാതെ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും പ്രീതിക്ക് നേരിട്ട് പണം നൽകിയിട്ടുണ്ട്. മറ്റ് പല ഓൺലൈൻ വാർത്തകളിൽ വേറെ അക്കൗണ്ട് നമ്പറുകളും കൊടുത്താതായും സുശാന്ത് ആരോപിക്കുന്നു. വീഡിയോ കാണാം.