news

1. തിരഞ്ഞെടുപ്പ് ചൂടില്‍ സംസ്ഥാനം. സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണം പുരോഗമിക്കുന്നു. തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍, പത്തനംതിട്ട എല്‍.ഡി.എഫ് സ്ഥനാര്‍ത്ഥി വീണാ ജോര്‍ജ് എന്നിവര്‍ മുഖ്യ വരണാധികാരികള്‍ മുന്‍പാകെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു



2. ഏപ്രില്‍ 4 വരെ പത്രികകള്‍ സ്വീകരിക്കും. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മേയ് 23 നാണ്. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാലു സെറ്റ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ഥികളാകാന്‍ കെട്ടിവയ്‌ക്കേണ്ട തുക. ഏപ്രില്‍ 5നാണ് നാമനിര്‍ദേശ പത്രികകളുടെ സുക്ഷ്മ പരിശോധന. ഏപ്രില്‍ 8 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.

3. ഹൈബി ഈഡന് എം.എല്‍.എയ്ക്ക് എതിരായ മാനഭംഗ കേസില്‍ ഹൈക്കോടതി അമിക്കസ്‌ക്യൂരിയെ നിയമിച്ചു. അഭിഭാഷകയായ മിത സുധീന്ദ്രനെ ആണ് അമിക്കസ്‌ക്യൂരി ആയി നിയമിച്ചത്. കോടതി ഉത്തരവ്, അന്വേഷണം ഊര്‍ജിതം ആക്കണം എന്ന് പരാതിക്കാരിയുടെ ഹര്‍ജിയില്‍. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാന്‍ കോടതിയ്ക്ക് അധികാരം ഉണ്ടോ എന്ന് അമിക്കസ്‌ക്യൂരി പരിശോധിക്കണം എന്നും മെയ് 25ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി

4. നാഷണല്‍ ഹെറാള്‍ഡ് നികുതി കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ 23ലേക്ക് മാറ്റി. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ യംഗ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിലൂടെ ഉണ്ടായ നേട്ടം 2011-12 വര്‍ഷത്തെ നികുതി റിട്ടേണില്‍ കാണിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പിന്റെ വാദം. 100 കോടിയിലധികം രൂപയുടെ നേട്ടം ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍.

5. നാഷല്‍ ഹെറാള്‍ഡ് പത്രത്തിന്റെയും യംഗ് ഇന്ത്യ കമ്പനിയുടെയും ആദായ നികുതി ഫയലുകള്‍ വീണ്ടും പരിശോധിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനത്തിന് എതിരെയാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. ആദായ നികുതി വകുപ്പിനെതിരെ ഗാന്ധി കുടുംബം നല്‍കിയ ഹര്‍ജികള്‍ നേരത്തെ ഡല്‍ഹി കോടതി തള്ളിയിരുന്നു.

6. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം മണ്ഡലം സന്ദര്‍ശിക്കാന്‍ സമയം ഇല്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഞ്ച് വര്‍ഷത്തിനിടെ വാരണാസിയിലെ ഒരു ഗ്രാമം സന്ദര്‍ശിക്കാന്‍ പോലും മോദി സമയം കണ്ടെത്തിയിട്ടില്ല. ആരോപണം, യു.പിയിലെ ഫൈസാബാദില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍

7. ധനികരെ കൂടുതല്‍ ധനികരാക്കുന്ന കേന്ദ്രം പാവങ്ങളെ സഹായിക്കുന്നില്ല. ജനവിരുദ്ധരും കര്‍ഷക വിരുദ്ധരും ആണ് ബി.ജെ.പി സര്‍ക്കാര്‍ എന്നും പ്രിയങ്കയുടെ കുറ്റപ്പെടുത്തല്‍. ഭരണഘടനാ സ്ഥാപനങ്ങളെയും എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും തകര്‍ക്കാനുള്ള ശ്രമം ആണ് ബി.ജെ.പി നടത്തുന്നത്. വോട്ടു ചെയ്യുന്നവര്‍ ഇതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കണം എന്നും പ്രിയങ്ക ഗാന്ധി

8. തൊടുപുഴയില്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അരുണിന് എതിരെ വധശ്രമത്തിന് കേസ് എടുത്ത് പൊലീസ്. മര്‍ദ്ദിച്ച ശേഷം കുട്ടിയെ അരുണ്‍ വലിച്ചെറിഞ്ഞു. അലമാരയ്ക്കിടയില്‍ പെട്ട് കുട്ടിയ്ക്ക് ഗുരുതര പരിക്ക്. അമ്മയ്ക്കും പരിക്കേറ്റതായി പൊലീസ്. ഇവരെ കേസില്‍ പ്രതിചേര്‍ക്കുക കൂടുതല്‍ പരിശോധനയ്ക്ക് ശേഷം എന്നും പൊലീസ്

9. അരുണ്‍ ക്രിമിനല്‍ കേസ് പ്രതി എന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്ത് ഇയാള്‍ക്ക് എതിരെ ആറ് കേസുകള്‍. സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് അടക്കം കേസ്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഇടുക്കി ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം. കുട്ടിക്ക് സര്‍ക്കാര്‍ വിദഗ്ധ ചികിത്സ നല്‍കും. കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

10. ആക്രമണത്തിന് ഇരയായ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുക ആണ്. തലയോട്ടി പൊട്ടിയ കുട്ടി കോലഞ്ചേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍. കുട്ടിയുടെ ദേഹം ആസകലം കാലങ്ങളായി മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ ആണെന്ന് ഡോക്ടര്‍മാര്‍. ശ്വാസകോശവും തകരാറില്‍. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു.

11. ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അന്യ സംസ്ഥാനക്കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യ പരിശോധനാ ഫലം. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുംബയില്‍ വച്ച്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആണ് പരിശോധന നടത്തിയത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ ആണ്. പ്രതി മുഹമ്മദ് റോഷന് എതിരെ പീഡനത്തിന് കേസെടുത്തു.