ayur

തിരുവനന്തപുരം: മുക്തിഫാർമയുടെ പുതിയ ഉത്‌പന്നങ്ങളായ ഇൻഫ്ളാനിൽ ഓയിൽ, ഇൻഫ്ളാനിൽ കാപ്‌സ്യൂൾ എന്നിവയുടെ വിതരണോദ്‌ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ., മുൻമന്ത്രി വി. സുരേന്ദ്രൻപിള്ള, കൗൺസിലർമാരായ വിജയകുമാരി, കോമളവല്ലി, ഡി. അനിൽകുമാർ, ലയൺസ് ഡിസ്‌ട്രിക്‌റ്റ് ഗവർണർ ജോൺ ജി. കൊട്ടറ, ടി.സി.സി.ഐ വൈസ് പ്രസിഡന്റ് ഭീമ ഗോവിന്ദൻ, മാദ്ധ്യമപ്രവർത്തകൻ എസ്.ആർ. ശക്തിധരൻ തുടങ്ങിയവർ സംബന്ധിച്ചു.

ദക്ഷിണ കേരളത്തിൽ ആദ്യ ജി.എം.പി അംഗീകാരവും സി.ജി.എച്ച്.എസ് അംഗീകാരവും നേടിയ സ്ഥാപനമായ മുക്തിഫാർമ. മുട്ടുവേദന, സന്ധിവേദന, നടുവേദന, അസ്‌ഥിതേയ്‌മാനം എന്നിവ അകറ്രി ഊർജസ്വലത വീണ്ടെടുക്കാൻ സഹായിക്കുന്നവയാണ് മുക്തിഫാർമയുടെ ഇൻഫ്ളാനിൽ ഓയിലും ഇൻഫ്ളാനിൽ കാപ്‌സ്യൂളും. കേശകമലം ഹെയർഓയിൽ, മുറിവെണ്ണയുടെ ഓയിന്റ്‌മെന്റായ ഇൻഫ്ളാനിൽ ഓയിന്റ്‌മെന്റ്, രാമച്ചം ആയുർവേദ സോപ്പ് എന്നീ മികവുറ്റ ഉത്‌പന്നങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടിയ ആയുർവേദ ഔഷധ നിർമ്മാണ സ്ഥാപനമാണ് മുക്തിഫാർമ.