കൊച്ചി: കിഫ്ബിയിൽ കേരളത്തിന് ചരിത്ര നേട്ടം .മസാല ബോണ്ട് വഴി 2150 കോടി രൂപയാണ് സമാഹരിച്ചത്. വിദേശത്ത് നിന്ന് ഇത്രയും തുക ആദ്യമായിട്ടാണ് സമാഹരിക്കുന്നത്. ലണ്ടൻ, സിംഗപൂർ സ്റ്റോക് എസ്ക്ചേഞ്ചുകളിൽ നിന്നാണ് തുക സമാഹരിച്ചത്. ഇത്രയും തുക എത്തിയത് കേരളത്തിലെ അടിസ്ഥാന സൗര്യത്തിന് കുതിപ്പാകുമെന്ന് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം പറഞ്ഞു.
2150 കോടി രൂപ കിഫ്ബി അക്കൗണ്ടിലെത്തിയെന്നും കെ.എം എബ്രഹാം പറഞ്ഞു. 9.25 ശതമാനമാണ് പലിശ. 2024 ലാണ് തുക തിരിച്ച് നൽകേണ്ടത്.