rahul-gandhi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന് സാദ്ധ്യതയേറി. ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിൽ നരേന്ദ്രമോദി ധ്രുവീകരണത്തിന് ശ്രമിച്ച സാഹചര്യത്തിൽ മത്സരിക്കുന്നതിൽ തെറ്റില്ലെന്ന് രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ പറഞ്ഞു.

എന്നാൽ ദക്ഷിണേന്ത്യയിൽ മത്സരിക്കുകയാണെങ്കിൽ കർണാടകയിലാണോ,​ വയനാട്ടിലാണോ മത്സരിക്കുക എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് തീരുമാനമെടുക്കാത്തതിന് പിന്നിലെന്നാണ് നിഗമനം.