ഈരാറ്റുപേട്ട : പത്തനംതിട്ട ലോക്‌സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ജനപക്ഷം ചെയർമാൻ പി.സി ജോർജുമായി ചർച്ച നടത്തി. ഇന്നലെ ഉച്ചയ്ക്ക് ഈരാറ്റുപേട്ടയിലെ ജോർജിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. വിശ്വാസികൾക്കായി ജയിൽവാസം വരെ അനുഭവിച്ച ഒരാളെന്ന നിലയിൽ സുരേന്ദ്രൻ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹം. ആചാരം സംരക്ഷിക്കാനുള്ള പോരാട്ടമാണ് സുരേന്ദ്രൻ നടത്തിയത്. അദ്ദേഹത്തെ സഹായിച്ചില്ലെങ്കിൽ അയ്യപ്പൻ കോപിക്കും. പത്തനംതിട്ട മണ്ഡലത്തിൽ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നും മറ്റ് മണ്ഡലങ്ങളിലെ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും പി.സി ജോർജ് പറഞ്ഞു.