india

ഇപോ : സുൽത്താൻ അസ്ലൻ ഷാ ഹോക്കി ടൂർണമെന്റിൽ പോളണ്ടിനെ ഗോൾമഴയിൽ മുക്കി ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കി. റൗണ്ട് റോബിൻ ലീഗിലെ അവസാന മത്സരത്തിൽ മറുപടിയില്ലാത്ത പത്ത് ഗോളുകൾക്കാണ് ഇന്ത്യ പോളണ്ടിനെ മിണ്ടാതാക്കിയത്. നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്ന ഇന്തൃ ഇന്നലത്തെ ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരവും തോൽക്കാതെ ഇന്ത്യയ്ക്ക് കലാശക്കളിക്ക് ഒരുങ്ങാനായി. ഇന്ന് നടക്കുന്ന ഫൈനലിൽ കൊറിയയാണ് ഇന്ത്യയുടെ എതിരാാളികൾ.

പോളണ്ടിനെ തരിപ്പണമാക്കിയ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഇന്ത്യയ്ക്കായി മന്ദീപ് സിംഗ്, വരുൺ കുമാർ എന്നിവർ രണ്ട് ഗോൾ വീതം നേടി. വിവേക് സാഗർ പ്രസാദ്, സുമിത്ത് കുമാർ, സുരേന്ദർ കുമാർ, സിമ്രൻജിത്ത് സിംഗ്, നീലകണ്ഠ ശർമ്മ, അമിത്ത് രോഹിത് ദാസ് എന്നിവർ ഓരോ തവണ വീതം പോളിിഷ് വലകുലുക്കി.

ഒന്നാം മിനിറ്റിൽ വിവേകാണ് പോളീഷ് പോസ്റ്റിൽ ഇന്ത്യൻ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഹാഫ് ടൈമിൽ തന്നെ ഇന്ത്യ 6-0 ത്തിന്റെ ലീഡ് ന്നേയിരുന്നു.