ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിതി ആയോഗ് പിരിച്ചു വിടുമെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയ്ക്ക് വേണ്ടി മാർക്കറ്റിംഗ് പ്രസന്റേഷനുകൾ നടത്താനും കൃത്രിമമായി ഡാറ്റകൾ ശേഖരിക്കാനും മാത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണത്. അധികാരം ലഭിച്ച ശേഷം ആയോഗിന് പകരം മികച്ച സാമ്പത്തിക വിദഗ്ദ്ധരും മറ്റുമടങ്ങിയ പുതിയ പ്ലാനിംഗ് കമ്മിഷൻ കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.