nirav-modi-

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയ്ക്ക് ജാമ്യമില്ല. സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിൽ വിട്ടാൽ ഒളിവിൽപ്പോകാൻ സാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. നീരവ് മോദിയുടെ ഭാര്യ എമിക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വാറന്റ് ഭാര്യ എമിയും നീരവിനൊപ്പം രാജ്യം വിട്ടിരുന്നു.

അതേസമയം,​ നീരവ് ഒരു സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റൊരാൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്നും വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് യു.കെ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ടോബി കാഡ്‌മാൻ ആണ് ഹാജരായത്. നീരവ് മോദിക്ക് ജാമ്യം നൽകിയാൽ കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും അദ്ദേഹം നശിപ്പിക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചിരുന്നു.