മുംബയ്: പ്രായം 21, വാർഷിക ശമ്പളം 1.2 കോടി. ജോലി ഗൂഗിളിന്റെ ലണ്ടൻ ഓഫീസിൽ! ഒരു എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് സന്തോഷിക്കാൻ പിന്നെന്തുവേണം. മഹാരാഷ്ട്രയിലെ മിറാ റോഡിലെ എൽ.ആർ. തിവാരി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ അബ്ദുള്ള ഖാനാണ് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നത്.
അബ്ദുള്ളയുടെ പ്രൊഫൈൽ ഒരു പ്രോഗ്രാമിംഗ് വെബ്സൈറ്റിൽ കണ്ടാണ് ഗൂഗിൾ അബ്ദുള്ളയെ അഭിമുഖത്തിന് ക്ഷണിച്ചത്. അതേസമയം, ഒരിക്കലും ഇത്തരമൊരു വമ്പൻ ഓഫർ ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അബ്ദുള്ള പറയുന്നത്. സൗദി അറേബ്യയിൽ നിന്നാണ് അബ്ദുള്ള ഖാൻ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പക്ഷേ, ഐ.ഐ.ടി പ്രവേശനത്തിന് ശ്രമിച്ചെങ്കിലും അബ്ദുള്ള പരാജയപ്പെട്ടിരുന്നു!