ലണ്ടൻ: പ്രധാനമന്ത്രി തെരേസ മേയ്‌ക്ക് തിരിച്ചടി നൽകി ബ്രെക്സിറ്റ് കരാറിൻമേലുള്ള ധാരണകൾ ബ്രിട്ടീഷ് പാർലമെന്റ് വോട്ടിനിട്ട് തള്ളി. ഇത് മൂന്നാംതവണയാണ് കരാർ ബ്രിട്ടീഷ് പാർലമെന്റ് തള്ളുന്നത്. 286ന് എതിരെ 344 വോട്ടുകൾക്കാണ് ബ്രെക്സിറ്റ് ധാരണ തള്ളിയത്. ഭരണ കക്ഷിയെ പിന്തുണയ്ക്കുന്ന ഡി.യു.പി.യും കരാറിനെ അനുകൂലിച്ചില്ല. കരാർ പാസായില്ലെങ്കിൽ പ്രധാനമന്ത്രി തെരേസ മേയ് രാജിവയ്ക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.