ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ആസൂത്രണ കമ്മിഷന് പകരം നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന നീതി ആയോഗ് പിരിച്ചുവിടുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ആസൂത്രണ കമ്മിഷൻ പുനഃസ്ഥാപിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക ദുരിതത്തിന് അറുതി വരുത്തുക, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളെ കൂടുതൽ ശക്തിപ്പെടുത്തുക തുടങ്ങിയവക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക ഉടൻ പുറത്തിറങ്ങുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വിദഗ്ദരോടും ജനങ്ങളോടും ചർച്ച ചെയ്താണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പ്രതിഫലിക്കുക ഒരു വ്യക്തിയുടെ കാഴ്ചപ്പാടല്ല മറിച്ച് ജനങ്ങളുടെ ശബ്ദമായിരിക്കും. മെന്നും രാഹുൽ പറഞ്ഞു. മോദിയുടെ വ്യാജ വാഗ്ദാനങ്ങൾ ജനങ്ങൾ മനസിലാക്കി കഴിഞ്ഞുവെന്നും തിരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് അധികാരത്തിലേറുമെന്നും രാഹുൽ അവകാശപ്പെട്ടു.
കോൺഗ്രസിന്റെ പ്രകടന പത്രിക അടുത്തയാഴ്ച പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.