ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ മലയാളിതാരം സഞ്ജു സാംസൺ ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സെഞ്ച്വറി നേടി
55 പന്തുകൾ നേരിട്ട സഞ്ജു പുറത്താകാതെ 102 റൺസാണ് നേടിയത്.
10 ഫോറുകളും നാല് സിക്സുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പറന്നു.
2017ൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റിനെതിരെ സഞ്ജു സെഞ്ച്വറി നേടിയിരുന്നു.
ഇന്നലെ നായകൻ അജിങ്ക്യ രഹാനെ അർദ്ധസെഞ്ച്വറിയും(70) നേടിയതോടെ
ആദ്യ ബാറ്റിംഗിറങ്ങിയ രാജസ്ഥാൻ റോയൽസ് 198/2 എന്ന സ്കോറിലെത്തി.