mission-

ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈൽ വിക്ഷേപണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ പെരുമാറ്റച്ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രസംഗത്തെക്കുറിച്ച് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച സമിതി മോദിക്ക് ക്ലീൻചിറ്റ് നല്‍കി. ദൂരദർശൻ വഴിയല്ല മോദി രാജ്യത്തെ അഭിസംബോധന ചെയ്തതെന്നും വാർത്താ ഏജൻസിയുടെ ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്നും സമിതി കണ്ടെത്തി.

ബഹിരാകാശരംഗത്തെ കുതിച്ചുചാട്ടമായ മിഷൻ ശക്തിയുടെ വിജയം രാജ്യത്തെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന്സി.പി.എമ്മും തൃണമൂലും ആരോപിച്ചിരുന്നു. ഡി.ആർ.ഡി.ഒയെ അഭിനന്ദിച്ചും പ്രധാനമന്ത്രിക്ക് ലോക നാടകദിനാശംസകൾ നേർന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു.