കോട്ടയം: കോട്ടയം മുണ്ടക്കയത്ത് അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ. പ്ലാപ്പള്ളി ചിലമ്പ് കുന്നേൽ തങ്കമ്മയും (82) മകൾ സിനിയുമാണ് (46) മരിച്ചത്. വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
തങ്കമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് നിന്നും സിനിയുടേത് വരാന്തയിൽ നിന്നുമാണ് കണ്ടെത്തിയത്. അയൽവാസി ഇവരുടെ വീട്ടിലെത്തിയപ്പോൾ മുറ്റത്ത് മരിച്ച് കിടക്കുന്ന സിനിയാണ് ആദ്യം കാണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടു വരാന്തയിൽ തങ്കമ്മയുടെ മൃതദേഹവും കാണുകയായിരുന്നു.
പെട്ടെന്ന് തന്നെ അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് ദിവസങ്ങൾ പഴക്കമുണ്ട്. അയൽവാസികളുമായി ബന്ധമില്ലാത്തത് കൊണ്ടാണ് മരിച്ച കാര്യങ്ങൾ അറിയാൻ കഴിയാത്തതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേർക്കും മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്