തത്കാലം നീരജ് മാധവ് സംവിധാന രംഗത്തേക്കില്ല.കുറച്ച് നാൾ മുൻപ് അനുജൻ നവനീത് മാധവുമായി ചേർന്ന് ഒരു സിനിമ സംവിധാനം ചെയ്യുന്നതായി ഫേസ് ബുക്ക് ലൈവിലൂടെ നീരജ് അറിയിക്കുകയുണ്ടായി.ഇപ്പോൾ ആ തിരുമാനത്തിനാണ് മാറ്രം വന്നിരിക്കുന്നു.എന്നിലെ വില്ലൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നവനീത് മാധവ് ഒറ്റയ്ക്ക് സംവിധാനം ചെയ്യും.കഴിഞ്ഞ ദിവസം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് നീരജ് ഇത് വ്യക്തമാക്കിയത്.
നീരജാണ് എന്നിലെ വില്ലനിലെ നായകൻ.''നായകനായി അഭിനയിക്കുമ്പോൾ സംവിധാനത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കാൻ കഴിയില്ല.അതു കൊണ്ടാണ് പിന്മാറിയത് "" നീരജ് സിറ്റി കൗമുദിയോട് പറഞ്ഞു.സഹനടനായെത്തി കൊറിയോഗ്രാഫറും നായകനും തിരക്കഥാകൃത്തുമൊക്കെയായി മാറിയ നീരജ് മാധവിന്റെ ഏറ്റവും വലിയ ആഗ്രഹം സംവിധായകനാകുകയെന്നതാണ് .