അവധിക്കാലമാഘോഷിക്കാൻ മോഹൻലാൽ കുടുംബസമേതം അമേരിക്കയിലേക്ക് പറന്നു. ഇന്നലെ യാത്ര തിരിച്ച താരം ഏപ്രിൽ 19ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. തുടർന്ന് ഏപ്രിൽ അവസാനവാരം നവാഗത ഇരട്ട സംവിധായകരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ഇട്ടിമാണി ഫ്രം ചൈനയിൽ ജോയിൻ ചെയ്യും.
കഴിഞ്ഞ കുറച്ച് മാസമായി ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹൻലാൽ തിരക്കിലായിരുന്നു.എറണാകുളം കവിതാ തിയേറ്ററിൽ നിന്ന് റിലീസ് ദിവസം ആരാധകരോടൊപ്പമാണ് മോഹൻലാൽ ലൂസിഫറിന്റെ ആദ്യ ഷോ കണ്ടത്.മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും സംവിധായകൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഭാര്യ ശാന്തിയും ടൊവിനോ തോമസും ഭാര്യ ലിഡിയയുമൊക്കെ ആദ്യ ഷോ കാണാനെത്തിയിരുന്നു. ആദ്യ ദിവസം റെക്കാഡ് കളക്ഷൻ നേടിയ ലൂസിഫർ വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്.