work

തിരുവനന്തപുരം : സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിയെടുത്തവർക്ക് കൂലികിട്ടിയിട്ട് അഞ്ചുമാസമായി. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ നവംബർ മാസത്തിന് ശേഷം കേരളത്തിലെ പതിനഞ്ച് ലക്ഷം വരുന്ന തൊഴിലാളികൾക്ക്

കൂലി ലഭിക്കുന്നില്ല.തൊഴിലുറപ്പ് പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് വേതന വിതരണം ഇത്രയും വൈകുന്നത്. തൊഴിലുറപ്പ് നിയമം അനുസരിച്ച് രണ്ടാഴ്ച കൂടുമ്പോൾ വേതനം നൽകണം. അല്ലാത്തപക്ഷം തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. എന്നാൽ ഈ നിയമത്തെയൊക്കെ നോക്കുകുത്തിയാക്കിയാണ് അഞ്ച് മാസമായി കൂലി മുടങ്ങുന്നത്.

കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ തൊഴിലെടുക്കുന്നവർക്ക് 271 രൂപയാണ് ദിവസ വേതനം. ഇവിടെ പണിയെടുക്കുന്നവരിൽ 80 ശതമാനവും സ്ത്രീകളാണ്. ഉദ്ദേശം 1200 കോടി രൂപയാണ് 15 ലക്ഷം തൊഴിലാളികൾക്ക് നൽകാൻ കുടിശ്ശികയായിട്ടുള്ളത്. കേന്ദ്രത്തിന്റെ അനാസ്ഥയാണ് കൂലി വൈകുന്നതിന് കാരണം. ഇതിനെ കുറിച്ച് ുഖ്യമന്ത്രി പലവട്ടം കത്തയച്ചെങ്കിലും മറുപടി നൽകാൻ പോലും കേന്ദ്രം തയ്യാറായില്ലെന്നാണ് അറിയുന്നത്.