blast

ശ്രീനഗർ: കാശ്മീരിൽ സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന് സമീപം കാർ പൊട്ടിത്തെറിച്ചു. രാംബൻ ജില്ലയിൽ ജമ്മു ശ്രീനഗർ ദേശീയ പാതയ്ക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്. സംഭവത്തെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ ഗതാഗതം താൽകാലികമായി നിറുത്തി വച്ചിരിക്കുകയാണ്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്‌ഫോടനം നടന്ന വാഹനവും സി.ആർ.പി.എഫ് വാഹനങ്ങളും തമ്മിൽ അകലം ഉണ്ടായിരുന്നതിനാൽ ഇത് സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണമായി കരുതുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.