snake-master

സാഹസികതയ്ക്കും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടി.വി ആരംഭിച്ച സ്‌നേക്ക് മാസ്റ്റർ 450ആം എപ്പിസോഡിന്റെ നിറവിൽ. എന്നും പ്രേക്ഷകരെ സാഹസിക കാഴ്ചകൾ കൊണ്ട് വിസ്മയിപ്പിച്ച വാവ സുരേഷ്. ഇന്ന് പ്രേക്ഷകർക്കായി പുതിയ ഒരു കാഴ്ച വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.

രണ്ട് പെരുമ്പാമ്പും, 46 മുട്ടകളും. തിരുവനന്തപുരം ചുവങ്കോട് ഉള്ള ഇളമ്പ മാടനട ക്ഷേത്ര വളപ്പിലെ മാളത്തിൽ നിന്ന് മൂന്ന് മണിക്കൂർ പണിപെട്ട് പിടികൂടിയ പെൺപെരുമ്പാമ്പാണ് ആദ്യത്തേത്. 6 വയസ്സ് പ്രായവും, 15 കിലോ ഭാരവും 8 അടി നീളവുമുള്ള ഈ പെരുമ്പാമ്പാണ് 24 മുട്ടകളുടെ അവകാശി.

രണ്ടാമത്തേതിനെയും തിരുവനന്തപുരത്ത് നിന്ന് തന്നെയാണ് പിടികൂടിയത്. പുളിമാന്ത എന്ന സ്ഥലത്ത് ഒരു വീട്ടിൽ വിറക് അടുക്കി വച്ചിരിക്കുന്നതിന്റെ അടിയിൽ നിന്ന് പിടകൂടിയ പെരുമ്പാമ്പാണ് അടുത്ത 22 മുട്ടകളുടെ അവകാശി. പെരുമ്പാമ്പുകളുടെ ജീവിത രീതികളും അവയുടെ മുട്ടകളെ കുറിച്ചും ഇതുവരെ നിങ്ങൾ കേൾക്കാത്ത, അറിയാത്ത കാര്യങ്ങൾ വാവ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു.