നാണുവിന്റെ മനസിലെ അറിവ് ആദ്യം തന്നെ കുമ്മമ്പള്ളി ആശാൻ ഗ്രഹിച്ചിരുന്നു. നിഗൂഢ ജ്ഞാനത്തിന്റെ നിലവറകളിലേക്ക് സന്തോഷത്തോടെ അദ്ദേഹം നാണുവിനെ ആനയിക്കുന്നു. നാണുവിന്റെ പ്രതിച്ഛായ തകർക്കാൻ നടത്തിയ ശ്രമങ്ങളിൽ പെരുന്നല്ലിക്കും വെളുത്തേരിക്കും പശ്ചാത്താപമുണ്ട്. അവർ നാണുവുമായി സംസാരിച്ചപ്പോൾ നാണുവിന്റെ മഹത്വം കൂടുതൽ മനസിലാവുന്നു.