നാണുവിനോട് തങ്ങൾ കാട്ടിയത് ശരിയല്ലെന്ന് പെരുന്നല്ലിക്കും വെളുത്തേരിക്കും ബോദ്ധ്യം വരുന്നു. തങ്ങളുടെ പിഴവുകൾ ഏറ്റുപറയാൻ അവർ തയ്യാറാകുന്നു. നാണുവാകട്ടെ അതൊക്കെ ചിന്തിച്ചിട്ടു പോലുമില്ല. അന്ധവിശ്വാസങ്ങളെ എതിർക്കുന്ന നാണുവിന്റെ സ്വഭാവത്തെ പരീക്ഷിക്കാനുള്ള ഒരു സാഹചര്യം താനേ വരുന്നു. കൂട്ടുകാരൊക്കെ പിന്തിരിപ്പിക്കുമെങ്കിലും നാണു ധീരതയോടെ അതേറ്റെടുക്കുന്നു.