തൊലിക്കുള്ളിലേക്ക് ട്യൂബർക്കുലിൻ കുത്തിവച്ചുള്ള പരിശോധനയുടെ ഫലം അവലോകനം ചെയ്യുന്നത് പരിശോധനയ്ക്ക് വിധേയനായ വ്യക്തിക്ക് രോഗമുണ്ടാകാനുള്ള സാദ്ധ്യതകൾ കൂടി കണക്കിൽ എടുത്തുവേണം ചികിത്സ.
ക്ഷയരോഗാണുവിനെ നശിപ്പിക്കാൻ ശേഷിയുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ക്ഷയരോഗത്തിനെതിരെ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകൾ റിഫാംപിസിൻ ഐസോനിയാസിസ് എന്നിവയാണ്.
കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നടത്തുക, രോഗം പടർത്തുന്ന കേസുകൾ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് ക്ഷയരോഗം തടയാനുള്ള പ്രധാന മാർഗങ്ങൾ. ലോകാരോഗ്യ സംഘടന ഇക്കാര്യത്തിൽ പരിമിതമായ വിജയം നേടിയിട്ടുണ്ട്. പുതിയ കേസുകൾ ഉണ്ടാകുന്നത് കുറയ്ക്കാൻ ഇത്തരം ശ്രമങ്ങളിലൂടെ സാധിച്ചിട്ടുണ്ടത്രേ.
പ്രതിരോധ കുത്തിവയ്പുകൾ
2013 വരെ ലോകത്ത് ലഭ്യമായ ഒരേയൊരു പ്രതിരോധ കുത്തിവയ്പ് ബാസിലസ് കാൽമെറ്റെ - ഗുവേരിൻ [ബി.സി.ജി] എന്ന തരം വാക്സിനാണ്. കുട്ടിക്കാലത്തെ ശരീരമാസകലം ബാധിക്കുന്ന അസുഖത്തിനെതിരെ ഈ വാക്സിൻ ഫലപ്രദമാണെങ്കിലും ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിനെതിരെ സ്ഥിരതയാർന്ന പ്രതിരോധം ഈ കുത്തിവയ്പിലൂടെ ലഭിക്കുന്നില്ല.
എന്നിരുന്നാലും ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പ്രതിരോധ കുത്തിവയ്പാണിത്. 90 ശതമാനത്തിൽ കൂടുതൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകപ്പെടുന്നുണ്ട്. ഈ കുത്തിവയ്പിലൂടെ ലഭിക്കുന്ന പ്രതിരോധ ശേഷി 10 വയസിന് ശേഷം കുറഞ്ഞുവരും. കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നിവ പോലുള്ള രാജ്യങ്ങളിൽ ക്ഷയരോഗം വിരളമായതിനാൽ രോഗബാധയുണ്ടാകാൻ സാദ്ധ്യത കൂടുതലുള്ളവരെ മാത്രമേ ഈ പ്രതിരോധ കുത്തിവയ്പിന് വിധേയരാക്കാറുള്ളൂ.
ക്ഷയരോഗമുണ്ടോ എന്നറിയാനുള്ള പരിശോധന [ട്യൂബർക്കുലിൻ സ്കിൻ ടെസ്റ്റ് ]ഫലപ്രദമല്ലാതാക്കും എന്നതാണ് ഈ വാക്സിൻ നൽകുന്നതിനെതിരായ ഒരു വാദം. മറ്റു ചില വാക്സിനുകൾ ഇപ്പോൾ വികസിപ്പിച്ചുവരുന്നുണ്ട്.
(തുടരും)