വാഷിംഗ്ടൺ: അമേരിക്കൻ ഗുസ്തിതാരം നിക്കി ബല്ലയ്ക്ക് ആരാധകർ ആയിരക്കണക്കിനായിരുന്നു. ഇവരെല്ലാം തന്റെ കട്ട ഫാനാനെന്നാണ് താരം ഉറപ്പിച്ചിരുന്നത്. പക്ഷേ, വിരമിച്ചപ്പോഴാണ് അവരുടെയൊക്കെ തനിനിറം നിക്കിയ്ക്ക് ബോധ്യമായത്.
ആരാധകരിൽ പകുതിയോളം പേർ ഒറ്റയടിക്ക് ഉപേക്ഷിച്ചുപോയി. അതൊക്കെ പോട്ടെന്ന് വയ്ക്കാം. നിക്കിയ്ക്ക് ഗുസ്തിയേ അറിയില്ലെന്ന് അവർ പറഞ്ഞത് എങ്ങനെ മറക്കാനൊക്കും?. വിരമിക്കൽ വാർത്ത ഇവർ ശരിക്കും ആഘോഷിക്കുകയായിരുന്നു. ഗുസ്തി ഇതോടെ രക്ഷപ്പെട്ടെന്നുവരെ ചിലർ പറഞ്ഞു.
കഴിവുകൊണ്ടല്ല ശരീര ഭംഗികൊണ്ടാണ് നിക്കി പേരും പ്രശസ്തിയും സമ്പാദിച്ചെന്ന അപവാദം പറയാനും ചിലർ മുതിർന്നു. ഗുസ്തിരംഗത്തെ മറ്റുതാരങ്ങൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുന്നതുപോലും നിക്കി ഇല്ലാതാക്കിയെന്നും ആവശ്യപ്പെടുന്നവർക്കു മുന്നിൽ ഇതിനുള്ള തെളിവുകൾ നിരത്താമെന്നും അവർ പറഞ്ഞു.
ജോൺ സന എന്ന ബോക്സറുമായി ഉണ്ടായിരുന്ന അടുപ്പമാണ് സനയെ കൂടുതൽ പ്രശസ്തയാക്കിയതെന്നാണ് മറ്റുചിലർ പറയുന്നത്.
എന്നാൽ വിമർശനത്തിൽ ഒരു കഴമ്പുമില്ലെന്നാണ് നിക്കിയുടെ കടുത്ത ആരാധകർ പറയുന്നത്. ഇതൊക്കെ അറിയാമായിരുന്നെങ്കിൽ വിരമിക്കുന്നതിനുമുമ്പ് തുറന്നു പറഞ്ഞു കൂടായിരുന്നോ എന്നാണ് അവരുടെ ചോദ്യം.
പക്ഷേ, വിമർശനത്തിന് നിക്കി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇൗ മാസം ഇരുപത്തിനാലിനാണ് മുപ്പത്തഞ്ചുകാരിയായ നിക്കി വിരമിക്കൽ പ്രഖ്യാപിച്ചത്. പന്ത്രണ്ടുവർഷം രംഗത്ത് നിറഞ്ഞു നിന്ന ശേഷമാണ് നിക്കി വിരമിക്കുന്നത്. സ്കൂൾ ക്ളാസിലെ സുഹൃത്തായിരുന്നു നിക്കിയുടെ ആദ്യ ഭർത്താവ്. ഇരുപതുവയസിലായിരുന്നു വിവാഹം.
പക്ഷേ മൂന്നുവർഷം കഴിഞ്ഞപ്പോൾ അടിച്ചുപിരിഞ്ഞു. അതിനുശേഷമാണ് ബോക്സറായ നിക്കി സനയുമായി അടുക്കുന്നത്. വിവാഹം ഉടനുണ്ടാകുമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ വർഷം ഏപ്രിലിൽ ഇരുവരും ചേർന്ന് വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിനുള്ള കാരണം ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല.