mohanlal

മലയാളികൾക്കെന്നും അഭിമാനമാണ് നടൻ മോഹൻലാൽ. ആറു മുതൽ അറുപതു വയസുവരെയുള്ളവർക്കും ലാൽ ഒരു വികാരമാണ്. ഒടുവിലായി ഇറങ്ങിയ ലൂസിഫറിലും മഹാനടൻ പ്രേക്ഷകരെ വിസ്‌മയിപ്പിച്ചിരിക്കുന്നു. സ്‌റ്റീഫൻ നെടുമ്പള്ളിയിലൂടെ മലയാളസിനിമയ്‌ക്ക് പുതിയൊരു റെക്കോർഡ് തേടുകയാണ് മോഹൻലാൽ. എന്നാൽ ഇപ്പോഴിതാ, സെർച്ച് എൻജിൻ ഭീമനായ ഗൂഗിളും പറയുന്നു ആരാണ് മോഹൻലാലെന്ന്.

ഗൂഗിൾ ഇന്ത്യയുടെ ഔദ്യോഗിക ട്വീറ്റിൽ റെക്കാഡുകൾ തകർക്കേണ്ടത് എങ്ങനെയെന്ന് നന്നായി അറിയാവുന്ന നായകൻ എന്നാണ് അവർ ലാലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിക്കറ്റ് താരം യുവരാജ് സിംഗിനും ഗൂഗിൽ ആദരവർപ്പിച്ചിട്ടുണ്ട്. 'ദി ഹീറോസ്, ഹൂ നോ ഹൗ ടു സ്മാഷ് ഓൾ റെക്കോഡ്‌സ്'...'ടാഗ് ലൈനിൽ ഗൂഗിൾ പറയുന്നു.

മികച്ച പ്രേക്ഷക പ്രതികരവുമായി വിജയക്കുതിപ്പിലാണ് ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയ്‌ക്ക് സംവിധാനമൊരുക്കിയത് യുവസൂപ്പർതാരം പൃഥ്വിരാജാണ്.ടൊവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ, കലാഭവൻ ഷാജോൺ, ബൈജു, നന്ദു, ഫാസിൽ തുടങ്ങിയ വൻതാരനിരയ്‌ക്കൊപ്പം പൃഥ്വിരാജും ലൂസിഫറിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതുവരെയുള്ള എഴുത്തിൽ നിന്നെല്ലാം വിഭിന്നമായി ഒരു പക്കാ മാസ് എന്റർടെയ്നറായാണ് മുരളി ഗോപി ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ലാലേട്ടനെ ഞാൻ എങ്ങനെയാണോ കാണാൻ ആഗ്രഹിച്ചത് ആതാണ് ലൂസിഫർ' എന്ന വാക്ക് പൃഥ്വിരാജ് പാലിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകരും.

The heroes who know how to smash all records.#GoogleTrends#Lucifer @Mohanlal#MiamiOpen @MiamiOpen@YUVSTRONG12 pic.twitter.com/TGKPfkvU5H

— Google India (@GoogleIndia) March 30, 2019