flax-seed-

ഫ്ളാക് സീഡ് അഥവാ ചെറുചണവിത്ത് കൊളസ്‌ട്രോളും അമിതവണ്ണവും കുറയ്‌ക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ഫ്ളാക്സ് സീഡ് ഇട്ടു തിളപ്പിയ്ക്കുക. രാത്രിയിൽ തിളപ്പിച്ചുവച്ച ഈ വെള്ളം രാവിലെ വെറുംവയറ്റിലും ഭക്ഷണത്തിന് അരമണിക്കൂർ മുൻപും കുടിച്ചാൽ അമിതവണ്ണം കുറയും. ഇതിലുള്ള സോലുബിൾ, ഇൻസോലുബിൾ ഫൈബറുകളാണ് തടി കുറയ്‌ക്കുന്നത്.

മാത്രമല്ല, എല്ലാ ദഹനപ്രശ്നങ്ങളും ഇല്ലാതാക്കും. ഇതിലുള്ള ലിഗ്നൻ എന്ന ഘടകം പ്രമേഹം ഭേദമാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ഹൃദയാരോഗ്യത്തിന് മികച്ചതായ ഒമേഗ 3 ഫാറ്റി ആസിഡ് ചണവിത്തിൽ ധാരാളമുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുള്ളത് മത്സ്യത്തിലാണ്. അതിനാൽ മത്സ്യം കഴിയ്ക്കാത്തവർക്ക് ഒമേഗ 3 ഫാറ്റി ആസിഡ് യഥേഷ്‌ടം ലഭിക്കാൻ ഫ്ളാക് സീ‌ഡ് അത്യുത്തമമാണ്. ഗർഭിണികൾ കഴിക്കണം, കാരണം കുഞ്ഞിന്റെ ആരോഗ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ് അനിവാര്യമാണ്. ഫ്ളാക്സ് സീഡിലെ ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ചർമത്തിന് ഉത്തമമാണ്.