water

പുറത്തിറങ്ങിയാൽ ആളെകൊല്ലുന്ന ചൂടാണ്. ചൂടൊന്ന് ശമിക്കാനായി ഒരു നാരങ്ങാവെള്ളം കുടിക്കാമെന്ന് കരുതിയാൽ എങ്ങനെ വിശ്വസിച്ച് കുടിക്കും എന്നതാണ് അടുത്ത ചോദ്യം. കാരണം ശുചിത്വമില്ലാതെ ശീതളപാനീയമുണ്ടാക്കുന്ന വീഡിയോകളടക്കമാണ് വാർത്തകൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ഇപ്പോഴിതാ മുംബായിൽ റെയിൽവേ സ്‌റ്റേഷനിൽ ബോഗികളിലെ ശുചിമുറികളിൽ നിറയ്ക്കാനുപയോഗിക്കുന്ന വെള്ളമുപയോഗിച്ച് ഒരു കച്ചവടക്കാരൻ നാരാങ്ങാവെള്ളം തയ്യാർ ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ചെളിനിറഞ്ഞ ട്രാക്കിലിരുന്ന് ഒരാൾ വലിയ പാത്രത്തിൽ നാരങ്ങനീരിൽ വെള്ളം ചേർക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ പുറത്ത് വന്നതോടെ റെയിൽവേ സ്‌റ്റേഷനിൽ നാരങ്ങവെള്ളത്തിന്റെ വിൽപ്പന നിരോധിച്ചിരിക്കുകയാണത്രേ.